ഇരുചക്രവാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന്
ആരോപിച്ച് കാർ ഡ്രൈവറെ പരസ്യമായി തിരക്കുള്ള റോഡിലിട്ട് തല്ലി യുവതി. ഡൽഹിയിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വലിയ രോഷമാണ് യുവതിക്കെതിരെ ഉയരുന്നത്. അഞ്ചിലേറെ തവണ യുവാവിന്റെ മുഖത്തേക്ക് യുവതി ആൾകൂട്ടം നോക്കി നിൽക്കെ തന്നെ ആഞ്ഞടിക്കുന്നത് കാണാം. ഒരു തരത്തിലും പ്രതികരിക്കാതെ നിൽക്കുകയാണ് അപ്പോഴും യുവാവ്.
രണ്ട് യുവതികളാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഗതാഗത കുരുക്ക് നേരിട്ടതിനെ തുടര്‍ന്ന് യുവതി കടന്നു പോകാന്‍ ശ്രമിക്കവെ ക്യാബ് ഡ്രൈവര്‍ വഴി നല്‍കിയില്ലെന്നാണ് ആരോപണം.
Sad I had to see this! pic.twitter.com/HVGHvEMkPB
— Aditya Singh (@Aditya22rajpoot) November 17, 2021
ഇതിൽ രോഷം കൊണ്ട യുവതി ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമീപത്തുണ്ടായിരുന്ന വ്യക്തി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യം ചെയ്ത വ്യക്തിയെ യുവതികൾ ഭീഷണിപ്പെടുത്തുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക