കണ്ണൂര്‍: ഫിഷറീസ് വകുപ്പിന്റെ മാനേജ്മെന്റ് ഓഫ് മറൈന്‍ ഫിഷറീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ മറൈന്‍ ഡാറ്റ കലക്ഷന്‍ ആന്റ് ജുവനൈല്‍ ഫിഷിംഗ് സര്‍വ്വേ, ഇന്‍ലാന്റ് ഡാറ്റാ കലക്ഷന്‍ ആന്റ് ഫിഷിംഗ് സര്‍വ്വേ നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു.
ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളള 21നും 36നും ഇടയില്‍ പ്രായമുളള ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുളളവര് ഡിസംബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക