പാർലമെന്റ് സമ്മേളനം നടക്കുന്നത് നിർണായകമാണെന്നും അതിനിടയിൽ ബഹളം വയ്ക്കുന്നത് കാര്യമില്ലാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ പാർലമെന്റ് സമ്മേളനം വളരെ നിർണായകമായ ഒന്നാണ്. തുറന്ന ചർച്ചയാണ് വിഷയങ്ങളി ആവശ്യം. പാർലമെന്റിൽ ഉയർന്നുവന്ന വിഷയങ്ങൾക്കെല്ലാം ചർച്ചകൾ നടത്തുവാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉയർന്നു വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകുവാൻ താൻ തയ്യാറാണ്.
പ്രതിപക്ഷത്തിന് വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശമുണ്ടെങ്കിലും പാർലമെന്റിനെയാകെ അവമതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ പാർലമെന്റിൽ ബഹളം വയ്ക്കുന്നതിൽ കാര്യമില്ല, തുറന്ന ചർച്ചയും ക്രിയാത്മക ഇടപെടലുമാണ് ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക