പാർട്ടി പ്രവർത്തകയെ നഗ്നയാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പ്രവർത്തകനും ചേർന്ന് വിഡിയോ പകർത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ചുമത്ര എലിമണ്ണിൽ സജി (39) ആണ് അറസ്റ്റിലായത്. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവരടക്കം 12 പ്രതികളാണുള്ളത്.
11–ാം പ്രതിയാണ് സജി. മറ്റു പ്രതികൾ ഒളിവിലാണ്. പ്രതികളുടെ മൊബൈൽ വാട്സാപ് ചാറ്റുകൾ പരിശോധിക്കാനുള്ള നടപടിയുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മറ്റു നടപടികളിലേക്കു കടക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക