തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ പുറത്തുവിടുന്നത് ഇന്നുണ്ടാകില്ല.
കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടാനാകാത്തതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇവരുടെ പൂർണമായ കണക്ക് വിവരങ്ങള്‍ നാളെ രാവിലെ 9 മണിക്ക് പുറത്തുവിടുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് മുമ്പ് കണക്ക് പറയുമെന്നായിരുന്നു രാവിലെ മന്ത്രി ശിവൻകുട്ടി അറിയിച്ചത്.
വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം.
വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക