Home KERALA പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ; അലമാരയില്‍ 1,67,620 രൂപ...

പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ; അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി

ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ . മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയിലെ അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചിരുന്നതാണിതെന്ന് പോലീസ് അറിയിച്ചു.

രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു. പിന്നീട് ഇവരെ
പുറത്ത് കാണാതായതോടെ നോക്കിച്ചെന്നവരാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

എടത്തല പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ എടുത്ത് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.

Also Read :   രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നൽകിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു