കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ചർച്ച നടത്തും. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് വീണ്ടും മന്ത്രിതല ചര്‍ച്ച നടത്തുക. ഗതാഗത മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. മാത്രമല്ല, ചർച്ചയിൽ ശമ്പള പരിഷ്കരണം സംബന്ധിച്ചുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക്…! ‘ഷബാഷ് മിത്തു’ ഫെബ്രുവരിയിൽ
ജീവനക്കാർ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സമരം നടത്തിയിരുന്നു. അതേസമയം, പുതുവത്സര, ശബരിമല സീസണോടനുബന്ധിച്ച് പുതിയ ഇളവും കെഎസ്ആര്‍ടിസി നൽകുന്നു. ബസില്‍ 10 രൂപയ്ക്ക് തിരുവനന്തപുരം നഗരം ചുറ്റുവാനുള്ള അവസരം നൽകും. സര്‍ക്കുലര്‍ യാത്രക്ക് 10 രൂപ മാത്രം ഈടാക്കുകയാണ് കെഎസ്ആർടിസി. ഡിസംബര്‍ ആറ് മുതല്‍ 2022 ജനുവരി 15 വരെ സര്‍ക്കുലര്‍ സര്‍വ്വീസില്‍ 10 രൂപ ടിക്കറ്റില്‍ നഗരത്തില്‍ ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യുവാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക