മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ദേശിയ പതാക മുംബൈയിൽ ഉയർത്തി ഇന്ത്യൻ നേവി. വെസ്റ്റേൺ നേവൽ കമാണ്ടിൽ ഇന്നലെയായിരുന്നു പതാക രാജ്യത്തിന് സമർപ്പിച്ചത്. 150 അടി ഉയരവും 225 അടി നീളവുമുള്ള ത്രിവർണ്ണ പതാകയ്ക്ക്1400 കിലോയോളം ഭാരമുണ്ട്. ദേശിയ നാവികദിനത്തിന്റെ ഭാഗമായായിരുന്നു പതാക പ്രദർശിപ്പിച്ചത്.
നാവികസേനാ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നു. പ്രകൃതി ദുരന്തങ്ങലുണ്ടാവുന്ന വേളയിൽ മുൻനിരയിൽ നിന്നുള്ള സേനാ പ്രവർത്തനത്തെയും നാവികസേനാ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നാവിക സേനയിലെ ഓരോ അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശംസകൾ നേർന്നിരുന്നു. 1971 ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിലെ നാവിക സേനയുടെ ധീര സേവനങ്ങളുടെ സ്മരണക്കായി ഡിസംബർ 4 നാണ് ഇന്ത്യൻ നേവി ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക