നമ്മുടെ നാട്ടിൽ വളരെ സുലഭമായ മത്തങ്ങ കറി വെയ്ക്കാൻ മാത്രമല്ല, സൗന്ദര്യം വർധിപ്പിക്കാനും
ഉപയോഗിക്കാനാകും. റെറ്റിനോയ്ക് ആസിഡ്, ആന്റി ഓക്സിഡന്റ്സ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ,
സി, ഇ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ
തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
അരച്ച മത്തങ്ങ രണ്ടു സ്പൂൺ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ തേൻ, അൽപം ജാതിയ്ക്ക പൊടിച്ചത്,
ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കുഴമ്പു രൂപത്തിലുള്ള ഈ
മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം.
ഈ നാലു കൂട്ടുകളും ചേരുമ്പോൾ ഉണ്ടാകുന്ന ഫ്രൂട്ട് എൻസൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും
മുഖചർമത്തിന് അതിശയിപ്പിക്കുന്ന രീതിയിൽ തിളക്കവും മൃദുത്വവും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക