ബാഹുബലിയുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആറിന്റെ ട്രെയിലർ പുറത്തിറങ്ങി. ബാഹുബലി പോലെ ഒരു സൂപ്പർ ഹിറ്റ് ചിത്രമാകും ആർ ആർ ആർ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയ്ലർ ആക്ഷൻ രംഗങ്ങൾ കോർത്തിണിക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ തരുന്ന സൂചന. 20-ാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു രാജമൗലി ചിത്രത്തിൽ വേണ്ട അമാനുഷികമായ പല സീനുകളുമാണ് ചിത്രത്തിന്റെ ട്രയിലറിൽ അടങ്ങിയിരിക്കുന്നത്. പുലി വേട്ട, വൻ പ്രതിഷേധങ്ങൾ തുടങ്ങി നിരവധി ആക്ഷൻ സീനകുൾ അടങ്ങിയ ദൃശ്യങ്ങൾ കോർത്തിണിക്കിയാണ് ട്രയിലർ പുറത്ത് വിട്ടിരിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ.
ഡി.വി.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. 20 നൂറ്റാണ്ടിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് സിനിമയുടെ പ്രമേയം. കെ.വി വിജയേന്ദ്ര പ്രസാദിന്റെ കഥയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആര്.ആര്.ആര് എന്നാൽ രുധിരം, രൗദ്രം, രണം എന്നാണ്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക