ഡല്‍ഹി: ഇടത്തരം വിദ്യാർത്ഥികളൊന്നും മോശമല്ല, അവരും ഓകെ ആണ്, ഞാനും അങ്ങനെയായിരുന്നു. അവരെയും പ്രോത്സാഹിപ്പിക്കുക, ലക്ഷ്യത്തിലേക്കായി കഠിന പ്രയത്സം നടത്തുക’.
കുനൂർ ഹെലികോപ്ടര്‍ ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ വരുൺസിംഗ് മുൻപ് താൻ പഠിച്ച ആർമി സ്കൂൾ പ്രിൻസിപ്പലിനയച്ച കത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഹരിയാന ചന്റിമന്തിൽ പബ്ലിക് സ്കൂളിലാണ് വരുൺ പഠിച്ചത്. പഠനത്തിലും സ്പോർട്സിലുമുൾപ്പടെ ഇടത്തരം വിദ്യാർത്ഥിയായ തനിക്ക് എയർപ്ലെയിനും ഏവിയേഷനും പാഷനായിരുന്നു.. അതുപോലെ നിങ്ങൾ ആഗ്രഹിക്കുന്നതെന്തായാലും അതിൽ പാഷനുണ്ടാവണം, ആ ലക്ഷ്യത്തിലെത്താൻ അധ്വാനിക്കണം, അത് മാത്രം മതി ജീവിത വിജയം നേടാൻ.
ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽപ്പെട്ട ബാക്കി എല്ലാവരും മരിച്ചിരുന്നു. വരുൺസിംഗ് 80ശതമാനം പൊള്ളലേറ്റ് ബംഗളൂരുവിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക