തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച തുടങ്ങും.
പി.ജി അലോട്ട്മെന്റ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതരുടെ നിര്‍ദേശം അറിഞ്ഞയുടന്‍ തിരുത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക