സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനം നടത്തിയതിനു പിന്നാലെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം, പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയ മുഹമ്മദ് അബ്ദുള്‍ റഹ്മാനെയാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഭരണ സൗകര്യാർത്ഥമായാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നതെന്നാണ് ആരോഗ്യ സെക്രട്ടറി നൽകുന്ന വിശദീകരണം.
നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് ഒത്തുകൂടി പ്രിയനായികമാർ
ആരോഗ്യ മന്ത്രി അട്ടപ്പാടിയിൽ സന്ദർശനം നടത്തിയതിൽ കോട്ടത്തറ ആശുപത്രി സൂപ്രണ്ട് കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ബോധപൂര്‍വ്വം തന്നെ മാറ്റി നിർത്തുകയായിരുന്നുവെന്നും ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ഡോ പ്രഭുദാസ് നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമായിരിക്കും ആരോഗ്യ മന്ത്രിയുടേതെന്നും തന്റെ ഭാഗം കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക