കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരനായ ആട്ടിടയന് മരിച്ചു. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ കബാദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വലിയ കൊമ്പുകളുള്ള ആടാണ് ഇയാളെ കുത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക