ആന്ധ്ര പ്രദേശില്‍ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.
26 പേരാണ് ബസിലുണ്ടായിരുന്നത്. നിലവിൽ ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഡ്രൈവറും ഉൾപ്പെടുന്നു.
യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക