കശ്മീരിൽ ഇന്നലെ പൊള്ളലേറ്റ് മരിച്ച മലയാളി സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടിലെത്തിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര് അനീഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. കഴിഞ്ഞ ദിവസം കശ്മീര്‍ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തിലാണ് അനീഷ് മരിച്ചത്.
ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയായ അനീഷ് കാവല്‍ നിന്ന ടെന്റിന് തീപിടിച്ചതിന് പിന്നാലെ രക്ഷപെടാൻ വേണ്ടി പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനിടെ പരുക്കേറ്റാണ് ബിഎസ്എഫ് ജവാനായ അനീഷ് മരണപ്പെട്ടത്.
ടെന്റിലുള്ള തണുപ്പ് നിയന്ത്രിക്കാനുള്ള യന്ത്രത്തില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം. വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനീഷ് തൽക്ഷണം മരിച്ചെന്നാണ് സൈനിക ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. സൈനികസേവനത്തിൽ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് അനീഷ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക