സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ സന്ദർശിച്ച് നടി ശോഭന. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്’, എന്ന അടിക്കുറിപ്പോട് കൂടിയാണ് ശോഭന ഈ ചിത്രം
പങ്കുവച്ചത്.
ഒരുകാലത്ത് മമ്മൂട്ടിയും ശോഭനയും ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. 21 വർഷം
മുമ്പ് റിലീസ് ചെയ്ത വല്യേട്ടൻ ആണ് മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ
ചിത്രം.
അതേസമയം സിബിഐ പരമ്പരയിലെത്തുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോഴും ചർച്ചയാണ്.മേക്കപ്പ് ഗെറ്റപ്പിലുള്ള ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയിൽ ജഗതിയും ഭാഗമാകുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്
കെ. മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. എസ്.എൻ. സ്വാമിയാണ് തിരക്കഥ. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക