അജിത് കുമാർ നായകനായെത്തുന്ന ‘വലിമൈ’ എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.
ആക്ഷൻ കഥാപാത്രമായി അജിത് തകർപ്പൻ പ്രകടനമാണ് നടത്തുന്നതെന്ന സൂചനയാണ് വിഡിയോ നൽകുന്നത്.മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളുണ്ട്.
ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തില്‍ ആവോളമുണ്ട്. ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന്
രണ്ട് തവണ പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും
മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക