ഡല്‍ഹി: തനിക്കായി വെച്ചിരുന്ന കസേര നീക്കി നിർമാണ തൊഴിലാളികൾക്കൊപ്പം കോണിപ്പടിയിൽ ഇരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മറ്റെല്ലാ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്തനാണെന്ന് പ്രശംസിക്കുന്ന നെറ്റിസണ്‍സ് ഈ പ്രവൃത്തി മറ്റാരെങ്കിലും ചെയ്യുമോ എന്നും ചോദിക്കുന്നു.
കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയിൽ പണിയെടുക്കുന്ന നിർമാണ തൊഴിലാളികൾക്കൊപ്പം തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണം കഴിച്ചിരുന്നു.
Haters can call it ‘tokenism’ or whatever else they like, but how many of them would deny a chair and sit even with their domestic help on the same level? @narendramodi offers dignity to people. pic.twitter.com/M3sb79GdTp
— Shefali Vaidya. 🇮🇳 (@ShefVaidya) December 16, 2021
തിങ്കളാഴ്ച രാവിലെ വാരാണസിയിൽ എത്തിയ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. സന്ദർശന വേളയിൽ കാശി വിശ്വനാഥ് ഇടനാഴി എന്ന മെഗാ പദ്ധതി അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഗംഗ സ്നാനം ചെയ്തു.
കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിക്കരയിലുള്ള നിരവധി ഘട്ടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പ്രാധാന്യമർഹിക്കുന്നു. കാശി വിശ്വനാഥന്റെ ചരിത്രത്തിൽ ഇന്ന് പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശി വിശ്വനാഥ് ധാം പരിസരം ഒരു മഹത്തായ ‘ഭവൻ’ മാത്രമല്ല, ഇന്ത്യയുടെ ‘സനാതന’ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക