വടകര താലൂക്ക് ഓഫീസ് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഫയലുകൾ നഷ്ടപ്പെട്ടതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഫയലുകൾ വീണ്ടെടുക്കാൻ തിങ്കളാഴ്ച മുതൽ ശ്രമം തുടങ്ങുമെന്നും വടകരയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക