ആലപ്പുഴ: ആലപ്പുഴയിൽ പ്രഭാതസവാരിക്കിടെ ബിജെപി നേതാവിനെ വെട്ടിക്കൊന്നത് മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്ന് സൂചന.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.
ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി കൊലപ്പെപെടുത്തുകയായിരുന്നു. ആലപ്പുഴ നഗരഭാഗമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക