ഡല്‍ഹി; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ സീറ്റിൽ യാത്രികൻ മുട്ടുകുത്തി നിസ്കരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരനാണ് ട്രെയിനിൽ തന്നെ നിസ്കരിക്കുന്നത്. അവസാനം അദ്ദേഹം സീറ്റിൽ എഴുന്നേറ്റ് നിന്നും പ്രർഥന അർപ്പിക്കുന്നു.
ഇദ്ദേഹത്തോടൊപ്പം ട്രെയിനിലുണ്ടായിരുന്ന സഹയാത്രകനാണ് പ്രർഥന നടത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ട്രെയിൻ ഒരു സ്റ്റോപ്പിൽ നിർത്തുന്നതോടെ യാത്രക്കാർ ഇരച്ച് കയറുന്നത് കാണാം.
അപ്പോഴും അയാൾ പ്രാർഥന തുടരുകയാണ്. അതേസമയം, ആളുകള്‍ സീറ്റ് കണ്ടെത്താൻ പരക്കം പായുമ്പോൾ ഒരാൾ സീറ്റിൽ നമസ്കരിക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക