മംഗളൂരു: മെഡിക്കൽ വിദ്യാർഥിനിയെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ പാലക്കാട് സ്വദേശി അറസ്റ്റിലായി.
കർണാടക ബിദാർ ആനന്ദ്നഗറിലെ വിജയകുമാർ ഗെയ്ക്വാദിന്റെ മകൾ വൈശാലി ഗെയ്ക്വാദ്(25) ആണ് മരിച്ചത്.
പാലക്കാട് സ്വദേശിയും സഹപാഠിയുമായ സുജീഷിനെയാണ്(24) ഉള്ളാൾ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ഇരുവരും ഒരേ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വൈശാലിയുടെ ബന്ധുക്കൾക്കു വിട്ടു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക