മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ളത്. നടനായും സംവിധായകനായും ഗായകനായുമെല്ലാം എത്തിയപ്പോഴും വിനീത് ശ്രീനിവാസൻ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിനീത് ശ്രീനിവാസനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു എന്നത് കൂടിയുണ്ട് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ഒടുവിൽ വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു
അടുത്ത വർഷം ജനുവരി 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം എത്തുന്നത്. ഏതാണ്ട് പതിനഞ്ചോളം പാട്ടുകളാണ് ചിത്രത്തിലുള്ളത്. സിനിമയിലെ പുറത്തുവിട്ട ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞിട്ടുണ്ട്. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക