കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. ഇന്ന് ക്രിസ്മസ് ദിനത്തിൽ കേന്ദ്ര സർക്കാരിന് നേരെ വേറിട്ട പ്രതിഷേധവുമായാണ് രാഹുൽ ഗാന്ധി എത്തിയത്. ‘സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ധനവിലയിലും വിലക്കയറ്റത്തിലുമുള്ള പ്രതിഷേധമാണ് രാഹുൽ ഗാന്ധി തന്റെ ട്വീറ്റിലൂടെ കാണിച്ചിരിക്കുന്നത്. ജിംഗിൾ ബെൽസ്… ജിംഗിൾ ബെൽസ്… ജിംഗിൾ ഓൾ ദ വേ. സമ്പാദ്യം മുഴുവൻ കത്തിക്കാതെ സാധനങ്ങൾ വാങ്ങുന്നത് എന്തൊരു രസമായിരിക്കും എന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു.
ക്രിസ്മസ് ദിനത്തിൽ ഇത്തരത്തിൽ പ്രതിഷേധ കവിതകൾ കുറിച്ചാണ് കേന്ദ്ര സർക്കാരിന് നേരെ കോൺഗ്രസിന്റെ പ്രതിഷേധം. രാജ്യത്തെ പൊതുവിലുള്ള വിലക്കയറ്റത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്മസിന് ഞങ്ങൾ ആഗ്രഹിക്കുന്നത് ജനത്തെ കേൾക്കുന്ന ഒരു സർക്കാരാണ്. സർക്കാർ പൊതുജന പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്നും കോൺഗ്രസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക