ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. സൂപ്പര്‍ ഹീറോ എന്ന പരിവേഷത്തോട് കൂടി തന്നെയാണ് ചിത്രം നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സാധാരണക്കാരുടെ സൂപ്പർ ഹീറോയായി മിന്നൽ മുരളി മാറി. ഇപ്പോൾ നേട്ടങ്ങളുടെ പട്ടികയിലിടം നേടുകയാണ് മിന്നൽ മുരളി. ഇപ്പോൾ മുപ്പതിലധികം രാജ്യങ്ങളിൽ ആദ്യ പത്തിലാണ് ഇപ്പോൾ മിന്നൽ മുരളിയുടെ സ്ഥാനം. മാത്രമല്ല, ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമത് സ്ഥാനത്തും മിന്നൽ മുരളിയാണ്.
അര്‍ജന്റീന, ബഹാമസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാല്‍ദീവ്സ്, ഒമാന്‍, പാകിസ്താന്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നൽ മുരളി പത്ത് ടോപ്പ് ലിസ്റ്റുകളിലുള്ളത്. മാത്രമല്ല, ആഗോള ചലച്ചിത്ര മാര്‍ക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലില്‍ മിന്നൽ മുരളി മുൻനിരയിൽ ഉണ്ടെന്നത് മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക