കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസിൽ നിന്ന് ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു.
ബസിനും കാറിനുമിടയിൽ പെട്ട പ്രകാശ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. യാത്രക്കാർക്കാർക്കും പരിക്കുകളില്ല. മാഹി സ്വദേശി മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. മുഹമ്മദ് ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാവാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ മുഹമ്മദിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക