രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും. നാല് മണിയ്ക്ക് വെർച്വൽ യോഗം നടക്കും. രാജ്യത്ത് അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് കരുതല്‍ ഡോസ് നല്കി തുടങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ്. പത്താം തീയതി മുതലാണ് ഡോസ് നൽകി തുടങ്ങുക. ഇതിനു മുന്നോടിയായാണ് പ്രധാനമന്ത്രി ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കുന്നത്.
അതെ സമയം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ മാത്രം 20,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിന് പുറമെ ഒമിക്രോൺ രോഗ ബാധിതരുടെയും എണ്ണം വർധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക