കുട്ടികളെ സ്കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം കെ എസ് ടി എ മുപ്പത്തിയൊന്നാം തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആണ് മന്ത്രി വ്യക്തമാക്കിയത്.
മന്ത്രിയുടെ വാക്കുകൾ:
നമ്മുടെ ക്ലാസ് ടൈമിൽ ഒരു വിദ്യാർത്ഥിയെ പോലും മറ്റു പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി കൊണ്ടുപോകാൻ പാടില്ല എന്ന കാര്യം നിർദ്ദേശം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയായി കൊണ്ട് നിർത്താറുണ്ട് ഇനിമുതൽ അങ്ങനെ ഒരു പരിപാടിയും സ്കൂളിൽ സംഘടിപ്പിക്കാൻ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക