കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിലും ലോക്ഡൗണിന് ആലോചനയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡ് വിമുക്തനായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പുതിയ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്.
വൻതോതിൽ ഉയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്നതു തന്നെയാണെന്നും, എങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും, വളരെ കുറച്ചുപേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
മാസ്ക് ധരിക്കൽ വളരെ പ്രധാനമാണ്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടർന്നാൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും, തൽക്കാലത്തേക്ക് ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനമില്ലെന്നും, പുതിയ തരംഗം പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക