ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും ആ വ്യക്തിക്ക് ആസ്വദിക്കാന്‍ കഴിയുന്നതുമായ ഒന്നാണ് ഉറക്കം. എന്നാല്‍ പലര്‍ക്കും ഉറക്കമില്ലായ്മ ഒരു പ്രധാന വെല്ലുവിളിയാകുന്നു. പതിവായി ഇങ്ങനെ ഉറക്കമില്ലാതിരിക്കുന്നത് നമ്മുടെ സ്വഭാവത്തിന്റെ രീതി തന്നെ മാറ്റുന്നു.
എന്നാല്‍ നമ്മളിലാരെങ്കിലും ചിന്തിക്കാറുണ്ടോ? എന്തുകൊണ്ടാണ് ഉറക്കം കിട്ടാത്തതെന്ന്. ഇത് സംഭവിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തിന് ഹാനികരമാണെന്ന് നിങ്ങള്‍ തിരിച്ചറിയാത്ത പല കാര്യങ്ങളും ചെയ്യുന്നതിനാലാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഇവിടെ വായിക്കൂ.
1. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
2. രാത്രിയില്‍ ഭക്ഷണം കഴിച്ചയുടനെ കിടക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരീരഭാരം, ഓക്കാനം, വയറുവേദന എന്നിവ അനുഭവപ്പെടാന്‍ ഇടയാക്കുന്നുണ്ട്. അത് പരമാവധി ഒഴിവാക്കുക.
3. രാത്രിയില്‍ നിങ്ങള്‍ക്ക് വാഴപ്പഴം, ബദാം, കിവി, വാല്‍നട്ട്, ചമോമൈല്‍ ചായ, ചൂടാക്കിയ പാല് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് മികച്ച ഉറക്കം ലഭിക്കും.
4. നിശ്ചിത സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
5. രാത്രിയില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുക. ശാന്തമായ മനസോടെ ഉറങ്ങുന്നത് മികച്ച ഉറക്കത്തിനുള്ളൊരു വഴിയാണ്.
6. ഉറക്കത്തിനു മുമ്പ് കുളിക്കുന്ന ശീലം ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീര താപനില ഉയരുന്നു.
ഉറങ്ങാന്‍ തണുത്ത താപനില ആവശ്യമുള്ളതിനാല്‍ ഉറക്കത്തിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
7. ഇലക്ട്രോണിക് വസ്തുക്കള്‍ അകറ്റുക. ടിവി, സെല്‍ഫോണ്‍, ലാപ്ടോപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നീലവെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. പ്രകാശവുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് സ്ക്രീനിന്റെ വെളിച്ചം കുറയ്ക്കുന്നതും പ്രധാനമാണ്.
8. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ജലദോഷം അല്ലെങ്കില്‍ അലര്‍ജികള്‍ക്കുള്ള മരുന്ന് കഴിക്കുന്നതും അപകടകരമാണ്. ആന്റി ഡിപ്രസന്റ്സ് പോലുള്ള മരുന്നുകള്‍ ഉറക്കം കുറയ്ക്കുന്നതിന് കാരണമാവുകയും ചില വേദന സംഹാരി മരുന്നുകള്‍ നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഉറക്കം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക