തിരുവനന്തപുരം: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജൻ എംഎൽഎ.
പരസ്യമായി തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സാബു ജേക്കബ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ എംബി രാജേഷിന് എംഎല്‍എ നോട്ടീസ് നല്‍കിയത്.
കിറ്റെക്സ് കലാപവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ എംഎല്‍എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമർശിക്കുകയും ‘തെരുവിൽ കിടക്കുന്നവന്റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ല’ തുടങ്ങിയ മോശം പരാമർശങ്ങള്‍ സാബു നടത്തിയെന്നും എംഎല്‍എ പറയുന്നു.
എംഎല്‍എ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തിൽ സാബു ജേക്കബ് പരസ്യമായി ആക്ഷേപിക്കുന്നതായും നോട്ടീസില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക