പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാളും മികച്ച നിലയിലാണ് തന്റെ സർക്കാർ ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട നിലയിലാണ് പാകിസ്താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022ലെ അന്താരാഷ്ട്ര ചേംബര്‍ ഉച്ചകോടിയിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിൽ ഇന്ധനവില മറ്റു രാജ്യങ്ങളെക്കാൾ കുറവാണ്. തന്റെ സർക്കാർ എല്ലാ പ്രതിസന്ധികളിൽ നിന്നും രാജ്യത്തെ രക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ചെറുതല്ല ചെറുനാരങ്ങ” അറിയുമോ ഈ അത്ഭുത ഗുണങ്ങൾ
അതികാരത്തിലിനിയും വരികയാണെങ്കിൽ സാമ്പത്തിക വികസന പാതയിലേക്ക് വീണ്ടും രാജ്യത്തെ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരമേറ്റ ഇത്ര വർഷമായിട്ടും കടക്കെണിയും തന്നെയാണ് പാകിസ്ഥാൻ. വായ്പക്കായി ഐഎംഎഫിനെ സമീപിക്കുവാനുള്ള തീരുമാനവുമുണ്ട്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഇമ്രാന് ഖാന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക