കോവിഡിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും മികച്ച ആയുധം എന്നത് വാക്സിനേഷൻ തന്നെയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻപ് രാജ്യത്തുണ്ടായ സ്ഥിതി ഇനി ഉണ്ടാകരുത്. ആഘോഷങ്ങൾ നിരവധി വരാനിരിക്കുന്ന സാഹചര്യത്തിൽ ആരും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗം പ്രതിരോധിക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
രാജ്യത്തെ കോവിഡ് വ്യാപനം ചർച്ച ചെയ്യുന്നതിനായി ഇന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടിരുന്നു. ഓൺലൈൻ വഴിയായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. അതേസമയം, വാക്സിൻ സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാല്‍ ഉപയോഗിക്കുവാൻ ഓക്സിജന്‍ കിടക്കകൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക