ഡല്‍ഹി: തിരഞ്ഞെടുപ്പ് ആവേശം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വൻെകാഴിഞ്ഞുപോക്കാണ് യുപിയിൽ യോഗി സർക്കാർ നേരിടുന്നത്.
ചൊവ്വാഴ്ചയാണ് ഒബിസി വിഭാഗത്തിൽനിന്നുള്ള സ്വാമി പ്രസാദ് മൗര്യ രാജി പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തിനിടെ, മൂന്നു മന്ത്രിമാരടക്കം ഒൻപത് ബിജെപി എംഎൽഎമാരാണ് യുപിയിൽ രാജിവച്ചത്.
പിന്നാലെ ദലിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കിട്ട് മറുപടി നൽകുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമൂഹിക സൗഹാര്‍ദത്തിന്റെ ലക്ഷ്യം ഇനിയും വളരുക എന്നതാണ്.
ഇന്ന് ഗോരഖ്പൂരിലെ ജുംഗിയയിലുള്ള അമൃത് ലാല്‍ ഭാരതിജിയുടെ വീട്ടില്‍ ഖിച്ഡി സ്വീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ നന്ദി ഭാരതിജി.’ ചിത്രം പങ്കിട്ട് യോഗി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക