ഗാനരചയിതാവും സംഗീതജ്ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കോവിഡ് രോഗബാധിതനായി ആശുപത്രിയിലായിരുന്നു അദ്ദേഹം. എഴുപത് വയസായിരുന്നു. കോവിഡിനെ തുടർന്ന് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇത്തവണത്തെ ഹരിവരാസനം അവാർഡ് ജേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഹരിവരാസനം അവാർഡ് സമർപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപന ഭീതി; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള ബുക്കിങ്ങുകൾ റദ്ദാക്കി
വൈകീട്ടോടെ ശ്വാസം മുട്ടലുണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മലയാള സിനിമാലോകത്ത് പാട്ടിന്റെ വസന്തകാലം തീർത്ത സംഗീതജ്ഞനാണ് വിട വാങ്ങുന്നത്. 1973 ൽ പി.എ തോമസിന്റെ ജീസസ് എന്ന സിനിമയിലൂടെയായിരുന്നു സിനിമാരംഗത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. ഒരുപിടി നല്ല ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക