നിർബന്ധപൂർവം ആരെയും വാക്സിൻ എടുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ. സമ്മത പ്രകാരമല്ലാതെ ആർക്കും വാക്സിൻ എടുക്കുകയോ ആരെയും അതിനായി നിർബന്ധിക്കുകയോ ചെയ്യില്ല. മാത്രമല്ല, എന്തെങ്കിലും കാര്യത്തിനുവേണ്ടി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിൻ സ്വീകരിക്കുന്നവരോട് വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ട്. വാക്സിന് സ്വീകരിക്കണമെന്ന നിരവധി പരസ്യങ്ങളും നിര്‍ദേശങ്ങളും നിലവിൽ അച്ചടി, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ കേന്ദ്ര സർക്കാർ നൽകിവരുന്നുണ്ട്. ഇതിനിടയിലാണ് വാക്സിൻ നിർബന്ധമാക്കില്ലെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക