സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. അതേസമയം ഇപ്പോഴും പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കാണുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് പട്ടാമ്പി ഗവ.കോളേജിൽ ഡി.ജെ പാർട്ടി നടന്നു. ഇന്ന് രാവിലെയായിരുന്നു അഞ്ഞൂറോളം പേർ പങ്കെടുത്ത പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്.
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും
അവസാന വർഷ ബിരുദ്ധ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാഴ്ച മുൻപ് നൂറുപേരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താൻ കോളേജ് അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഓഡിറ്റോറിയത്തിനുളിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത പരിപാടിയാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക