‘തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും ഇക്കാര്യം തെറ്റാണെന്ന് നേരത്തെ തന്നെ പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സമ്മേളനത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ച നടപടിയെ പാടെ തള്ളുകയായിരുന്നു മന്ത്രി.
ഡെല്‍റ്റയേക്കാള്‍ 6 ഇരട്ടി വ്യാപനം; നിസാരമായി കാണരുത്: വീണാ ജോർജ്
കോവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമാകുന്ന സാഹചര്യത്തിൽ ഇതുപോലൊരു മെഗാ തിരുവാതിര നടത്തുന്നത് തെറ്റ് തന്നെയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഏതൊരു പരിപാടിയും നടത്താവൂ എന്ന് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിരുന്നു.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
പരിപാടി തെറ്റായിരുന്നുവെന്ന് പാർട്ടിയും പറഞ്ഞിട്ടുണ്ട്. നിർദേശങ്ങൾ എല്ലാവരുമാ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിപാടികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. പാലിക്കാത്ത പക്ഷം അതിനുള്ള നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ ചിലര്‍ക്ക് ചില അജണ്ടകള്‍ ഉണ്ടാകും. അങ്ങനെ സ്ഥാപിക്കാന്‍ ശ്രമങ്ങളും നടക്കും. ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി എന്നത് വെറും പ്രചരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക