ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്സിനുകൾ കോവിഡ് മുക്തി നേടി മൂന്ന് മാസം പിന്നിട്ട ശേഷം മാത്രമേ സ്വീകരിക്കാവൂ. കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്സിൻ സ്വീകരിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
കോവിഡ് മൂന്നാം തരംഗം പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്
മുതിർന്നവരിൽ ആരോഗ്യമുള്ളവർക്ക് ബൂസ്റ്ററുകള്‍ ആവശ്യമില്ലെന്നും ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് ബൂസ്റ്ററുകള്‍ നല്‍കണമെന്നുമാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.
മാർച്ചിൽ വരുന്ന സ്കോഡയുടെ ശക്തമായ സെഡാൻ; ശക്തമായ ഫീച്ചർ, ഉൽപ്പാദനം ആരംഭിച്ചു
കോവിഡ് ബാധിച്ചാൽ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള എല്ലാ വാക്സിനുകൾ സ്വീകരിക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല് കത്തിലൂടെ അഭ്യര്‍ഥിച്ചു. അര്‍ഹരായ വ്യക്തികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തിനായി വിവിധ കോണുകളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക