ഒരു വിഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ കുറിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പെൺകുട്ടിയുടെ വാക്കുകളും അവളുടെ കരച്ചിലുമാണ് ഭാഷയ്ക്ക് അപ്പുറം സ്നേഹം നേടുന്നത്.
അച്ഛൻ ഭക്ഷണം പോലും കഴിക്കാതെയാണ് ജോലിക്ക് പോയത് എന്ന് സ്വയം പറഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഈ കുഞ്ഞുമകൾ. അമ്മ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും ആ വാക്കുകളിൽ അവളുടെ കരച്ചിൽ അടങ്ങുന്നില്ല.
അച്ഛന് ഭക്ഷണമൊന്നും കഴിക്കാതെയാണ് ജോലിക്കു പോയത്. അച്ഛൻ വൈകുന്നേരം വരെ ഒന്നും കഴിക്കില്ല. ഇത് പറഞ്ഞാണ് മകൾ കരയുന്നത്.
അച്ഛന് ഭക്ഷണം െകാടുത്ത് വിട്ടിട്ടുണ്ട് എന്നൊക്കെ അമ്മ പറയുന്നുണ്ടെങ്കിലും അച്ഛനെ ഓർത്ത് അവൾ കരച്ചിൽ തുടരുകയാണ്. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി അത് പങ്കുവച്ച് സ്നേഹക്കുറിപ്പെഴുതി.
‘പെണ്മക്കള് വീടിന്റെ വെളിച്ചമാണ്. മനസ്സിന്റെ വെളിച്ചമാണ്. പപ്പയുടെ കണ്ണിലെ കൃഷ്ണമണിയാണ്. പെണ്മക്കള് വീട്ടുകാരുടെയും ഭാഗ്യമാണ്’. വിഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു.
घर की रौनक, मन का उजाला हैं बेटियां!
पापा की लाडली, हर घर का सौभाग्य हैं बेटियां। https://t.co/rsa0FYIKJu— Shivraj Singh Chouhan (मोदी का परिवार ) (@ChouhanShivraj) February 5, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക