കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ തമിഴ്നാട്. നേരത്തെ തന്നെ സംസ്ഥാനത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
ഹിജാബ് നിരോധനത്തില്‍ ഗവർണറുടേത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയെന്ന് കെ. മുരളീധരന്
ഇപ്പോഴിതാ കൂടുതൽ ഇളവുകൾ നൽകുകയാണ് തമിഴ്നാട്. നാളെ മുതൽ സംസ്ഥാനത്തെ നഴ്സറി, പ്ലേ സ്കൂളുകൾ എന്നിവ തുറക്കുവാനാണ് തീരുമാനം.
മാത്രമല്ല, എല്ലാ തിയേറ്ററുകളിലും മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുവാനും തീരുമാനിച്ചു. വിവിധ പ്രദര്‍ശന മേളകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ട്രെയിനിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ സംഭവം; ഗതാഗത തടസം നീക്കി
അതേസമയം, സാംസ്കാരിക, രാഷ്ട്രീയ, പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരുവാൻ തന്നെയാണ് തീരുമാനം. വിവാഹവും അതുമായി ബന്ധപ്പെട്ട പരിപാടികൾക്കും 200 പേര്‍ക്കു പങ്കെടുക്കാനാകും. നേരത്തെ 100 പേര്‍ക്കു മാത്രമായിരുന്നു അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക