പ്രണയദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീര ജാസ്മിൻ. സ്റ്റൈലിഷ് ആയാണ് മീര ചിത്രങ്ങളിൽ ഉള്ളത്.
എക്കാലത്തെയും മലയാളത്തിന്റെ പ്രിയ താരമാണ് മീരാ ജാസ്മിൻ. മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടി.
താരം ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം അഭിനയ രംഗത്തു സജീവമാകാനൊരുങ്ങുകയാണ് ഇപ്പോൾ മീര ജാസ്മിൻ.
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് താരം അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്.
സിനിമയിൽ സജീവമാകുന്നതിനോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിലും താരം ആക്ടീവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക