തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2022 ഫെബ്രുവരി പതിനേഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
മാറ്റി വെച്ച പരീക്ഷകളില്‍ ബി എ എം എസ്സ് ഒഴികെയുള്ള പരീക്ഷകള്‍ ഫെബ്രുവരി പതിനെട്ട് വെള്ളിയാഴ്ചയും ബി എ എം എസ്സ് പരീക്ഷകള്‍ ഫെബ്രുവരി പത്തൊന്‍പത് ശനിയാഴ്ചയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക