സംസ്ഥാനത്ത് ബസ്, ടാക്സി, ഓട്ടോ നിരക്ക് വർധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. ഇന്നലെയായിരുന്നു മന്ത്രിസഭാ യോഗം ചേരാനിരുന്നത്.
ജീവിതത്തിന്റെ കൊടുംചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ മറ്റാര്.. നവ്യ നായര്‍ പറയുന്നു
എന്നാൽ, മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ കാരണത്താൽ ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓണ്‍ലൈന്‍ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക