സംവൃത സുനിൽ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് . സംവൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
അഗസ്ത്യ, രുദ്ര എന്നീ രണ്ട് മക്കളാണ് സംവൃതയ്ക്ക്. ജൂലൈ 20, 21 തീയതികളിലാണ് മക്കളുടെ ജന്മദിനങ്ങൾ. ജദന്മദിനത്തോടനുബന്ധിച്ച് മക്കൾക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ സംവൃത പങ്കുവച്ചിട്ടുണ്ട്.
തന്റെ മക്കൾക്ക് ഇന്നലെയും ഇന്നുമായി രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണെന്ന് ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പിൽ സംവൃത കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക