അധികാരത്തിൽ വീണ്ടും എത്തുകയാണെങ്കിൽ സംസ്ഥാനത്ത് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്.
ഉത്തർപ്രദേശിൽ വീണ്ടും വിജയിച്ച് അധികാരത്തിലെത്തുന്ന പക്ഷം, പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.
സന്ന്യാസിമാര്‍, പുരോഹിതര്‍ തുടങ്ങിയവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ്. സംസ്കൃതം പഠിക്കുന്ന വിദ്യാർഥികൾക്ക് ബോർഡ് വഴി പ്രത്യേക സ്കോളര്‍ഷിപ്പ് നൽകുവാനും തീരുമാനിക്കും.
ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സാധ്യത ഉണ്ട്, അലസതയും അസുഖങ്ങളും വരാതെ ശ്രദ്ധിക്കുക; ഇന്നത്തെ ജാതകം
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംസ്കാരത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും യഥാര്‍ത്ഥത്തില്‍ ഹിന്ദുവായതില്‍ നമ്മള് അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക