രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്ന് മുതൽ നടക്കും. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഇത്തവണത്തെ രജിസ്ട്രേഷൻ ഫീസ്.
സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും; അശോകൻ ചരുവിൽ വൈസ് പ്രസിഡന്റാകും
രാവിലെ 10 മുതല്‍ ആയിരിക്കും രജിസ്ട്രേഷൻ നടക്കുക. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്തുവാൻ സാധിക്കും.
ഇതിനായി ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന് നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപവത്കരിക്കുകയും ഇതിന്റെ യോഗം ഉദ്ഘാടനം മന്ത്രി സജി ചെറിയാന് നിർവഹിക്കുകയും ചെയ്തു.
ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മന്ത്രി പറഞ്ഞു. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും കൊച്ചിയിലെ മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക