ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ധനസഹായം അനുവദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
1348.10 കോടി രൂപയാണ് ധനസഹായമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനവിനിയോഗ വകുപ്പ് അനുവദിച്ചിരിക്കുന്നത്.
ഇതുവഴി കേരളത്തിന് 168 കോടി രൂപ ലഭിച്ചിട്ടുണ്ട്. 10 ലക്ഷത്തില്‍ താഴെയുള്ള നഗരങ്ങള്‍ക്ക് 15ാം ധനകാര്യ കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിച്ചിരിക്കുന്നത്. ശമ്പളം നല്‍കുന്നതിനും സ്ഥാപനത്തിന്റെ മറ്റ് ചെലവുകള്‍ക്കും ഒഴികെ നിര്‍ദ്ദിഷ്ട പ്രാദേശിക ആവശ്യങ്ങള്‍ക്കായി അടിസ്ഥാന ഗ്രാന്റുകള്‍ വിനിയോഗിക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക