‘അമ്മ’ സംഘടന കാരണം നടക്കാതെ പോയ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് സംവിധായകന് പ്രിയനന്ദനൻ.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമയാണ് നടക്കാതെ പോയത്. ‘അമ്മ’ എന്ന സംഘടന കാരണമാണ് ചിത്രം മുടങ്ങിയത് എന്നാണ് സംവിധായകന് പറയുന്നത്.
അത് മന്ദാര പൂവല്ല എന്ന സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം ആണ്. അന്ന് സംഘടന പൃഥ്വിരാജിന് എതിരായിരുന്നു. പക്ഷേ അതില്‍ ബലിയാടായതു ഞാനാണ് സത്യത്തില്‍. തന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്.
ആരില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷേ സാമ്പത്തികമായി നിസഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്. പക്ഷേ കാലം പലതും തെളിയിച്ചില്ലേ. അന്ന് പൃഥ്വിരാജിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്.
ഒരു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടേത്. നടന്നിരുന്നെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു എന്നാണ് പ്രിയാനന്ദന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക